പോരുവഴി: ഹൈദരാബാദിൽ മരിച്ച സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും. ശുരനാട് വടക്ക് പാറക്കടവ് പാതിരിക്കൽ ദ്വാരകയിൽ തുളസീധരൻ പിള്ളയുടെയും ഗിരിജാദേവി യുടെയും മകൻ രജിത്ത്.ടി.പിള്ളയാണ് (36) മരിച്ചത്.
ഇന്ന് പുലർച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 10ന് സംസ്കരിക്കും. ഭാര്യ: അഞ്ജന.എം.പിള്ള. മക്കൾ: നിരഞ്ജന, നിരവദ്യ. സഞ്ചയനം 15ന് രാവിലെ 8ന്.