കൊട്ടാരക്കര: കിഴക്കേത്തെരുവ് ചരിപ്പുറത്ത് ഡെയ്സി ഭവനിൽ അബ്രഹാം ഡാനിയേൽ (67) മുംബയിൽ നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് ഭദ്രാസന എപ്പിസ്കോപ്പ ഡോ. തോമസ് മാർതീത്തോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊട്ടാരക്കര കിഴക്കേത്തെരുവ് പട്ടമല മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: രമണി എബ്രഹാം. മക്കൾ: അനീഷ് എബ്രഹാം (ദുബായ്), നിഷ എബ്രഹാം (കാനഡ). മരുമക്കൾ: ഷൈജി ജോയ് ( ദുബായ്), സിജിൻ സക്കറിയ (കാനഡ).