കരുനാഗപ്പള്ളി : സബർമതി ഗ്രന്ഥശാല സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്വിറ്റ് ഇന്ത്യാദിനാചരണവും വിമുക്തഭടന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. എക്സ് സർവീസ് ലീഗ് ജില്ലാ പ്രസിഡന്റ് സതീഷ് ചന്ദ്രൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വിമുക്ത ഭടന്മാരായ പി.സതീഷ് ചന്ദ്രൻ, ഡി.സുരേന്ദ്രൻ, ഡി.സുഗുണൻ, കെ.ആർ.രാജേന്ദ്രൻ, എസ്.വിജയൻ, ആർ.രവീന്ദ്രൻ, വി.വിജയൻ, കെ.മോഹനൻപിള്ള, എൻ. ജനാർദ്ദനൻ പിള്ള, ജെ.ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഗ്രന്ഥശാല സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ഭാരവാഹികളായ രാജേഷ് പുലരി,സുനിൽ പൂമുറ്റം,ബേബിശ്യാം, പ്രേംജിത്ത്,എസ്.അലൻ, ആർ.നിർമ്മൽരാജ്, നയൻതാര, ലൈബ്രേറിയൻ ബിന്ദു വേണുഗോപാൽ എന്നിവർ സംസാരിച്ചു.