t
ദുർഗ്ഗാപുരി ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആനയൂട്ട്

കൊല്ലം: ദുർഗ്ഗാപുരി ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആനയൂട്ട് ഭക്തിസാന്ദ്രമായി. രാവിലെ 9ന് കല്ലുകുഴി ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കടയിൽമുക്ക് ജംഗ്ഷൻ, കാഞ്ഞിരംമൂട് ജംഗ്ഷൻ വഴി ക്ഷേത്ര കോമ്പൗണ്ടിൽ എത്തി. തുടർന്ന് നീരാട്ട് ജലത്തിൽ നീരാടി ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. മേൽശാന്തി വിഷ്ണുവിന്റെ കാർമികത്വത്തിൽ ഗജപൂജയും ക്ഷേത്രം പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ആനയൂട്ടും നടന്നു. സംഘാടക സമിതി അംഗങ്ങളായ ഷിനുമോഹൻ, ഹരികൃഷ്ണൻ, നന്ദുകൃഷ്ണൻ, സുബിൻ എന്നിവർ മേൽനോട്ടം വഹിച്ചു.