villkkk
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വിളക്കുവെട്ടം 808-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വിളക്കുവെട്ടം 808 -ാം നമ്പർ ശാഖ വാർഷിക പൊതുയോഗം നടന്നു. ശാഖാ മന്ദിരത്തിൽ നടന്ന യോഗം യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.അജി അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് , യോഗം ഡയറക്ടർ ബോർഡ് അംഗം ജി.ബൈജു , യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ , അടുക്കളമൂല ബി ശശിധരൻ , സന്തോഷ് ജി നാഥ് ,ശാഖ വൈസ് പ്രസിഡന്റ് ബി.ജയചന്ദ്രൻ ,കെ.പ്രസാദ്, ബി.സുകുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.അനിൽ കുമാർ (പ്രസിഡന്റ്‌ ),

എസ്.സുജിത് (വൈസ് പ്രസിഡന്റ് ), കെ.എസ്.രാജീവ്‌( സെക്രട്ടറി ), സന്തോഷ്‌ ജി നാഥ്‌ (യൂണിയൻ പ്രധിനിധി)

എസ്.കുമാർ, എസ്.സാജൻ, വി.സുരേഷ് കുമാർ, ബി.സുകുമാരൻ, ബി.ജയചന്ദ്രൻ, സുലാൽ , എൽ.ആർ.ധനേഷ് (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ), കെ. പ്രസാദ് , ബി.അജി , ഡി.രാജൻ,കെ. രുദ്രൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ),

എസ്.കുമാർ ,എൽ.ആർ.ധനേഷ്(യോഗം വാർഷിക പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.