ചവറ: തേവലക്കര ഗ്രാമപഞ്ചായത്ത് തുടങ്ങുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ (ബി.ആർ.സി) ഉദ്ഘാടനം നാളെ രാവിലെ 11ന് നടക്കും. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽഎ അദ്ധ്യക്ഷനാകും. തേവലക്കര ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങൾക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഭൂമി വിതരണം ചെയ്യും. ഹരിതകർമസേന അംഗങ്ങൾക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ യൂണിഫോം വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു, വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ഫിലിപ്പ്, ബി.എസ്.ബിന്ദുമോൾ , യു.ഫാത്തിമ കുഞ്ഞ്, സെക്രട്ടറി പി.ജയപ്രകാശ്, അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് എ.ഫെർണാണ്ടസ് എന്നിവർ അറിയിച്ചു.