k
ചവറ വികാസ് കലാ സംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പടവുകൾ 2025ൽ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രം മലയാള വിഭാഗം മേധാവി കെ.ബി.സെൽവ മണി മുഖ്യ പ്രഭാഷണം നടത്തുന്നു

കൊല്ലം: ചവറ വികാസ് കലാ സംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ‘പടവുകൾ - 2025’ സംഘടിപ്പിച്ചു. ജില്ലയിൽ പ്ലസ് ടു പരീക്ഷയ്ക്ക് 1200ൽ 1200 മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സംസ്ഥാന സി.ഡബ്യൂ.സി ചെയർമാൻ സനൽ വെള്ളിമൺ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് സി.സുധീഷ് അദ്ധ്യക്ഷനായി.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രം മലയാള വിഭാഗം മേധാവി കെ.ബി.സെൽവ മണി മുഖ്യ പ്രഭാഷണം നടത്തി. സമിതി സെക്രട്ടറി അശ്വിൻ ബാബു, ശ്രീജേഷ് എന്നിവർ സംസാരിച്ചു
ചടങ്ങിൽ എന്റോവ്‌മെന്റുകൾ, വിദ്യാഭ്യാസ ധനസഹായം എന്നിവ വിതരണം ചെയ്തു. നാലുവർഷം തുടർച്ചയായി നൂറുമേനി വിജയം കരസ്ഥമാക്കിയ കൊറ്റൻകുളങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ചടങ്ങിൽ ആദരിച്ചു.