കൊല്ലം: അഞ്ചൽ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ സി.ബി.ഐ കോടതിയിൽ പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ബി.വിനോദിന്റെ മൊഴിയെപ്പറ്റിയുള്ള വകുപ്പ് തല അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലായെന്ന കണ്ടെത്തൽ രാഷ്ട്രീയ പ്രേരിതമാണെന്നും പുനരന്വേഷണം നടത്തി കുറ്റം ചെയ്ത ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.