venc
പെരിനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ദളിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പട്ടികജാതി വിഭാഗങ്ങൾ വോട്ടു കുത്തികളല്ലെന്ന് സി.പി.എം മനസി​ലാക്കണമെന്ന് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്തിൽ 2019 മുതൽ 2024 വരെ പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ട കോടിക്കണക്കിന് രൂപ ഭരണസമിതി ലാപ്സാക്കിയെന്ന് ആരോപിച്ച് ദളിത് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എൻ. ബൈജു അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ കുണ്ടറ സുബ്രഹ്മണ്യം, പട്ടത്താനം സുരേഷ്, ആശാലത, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജു ഡി.പണിക്കർ, ജില്ലാ ഭാരവാഹികളായ പത്മലോചനൻ, ജി. അനിൽകുമാർ, സോമൻ കരവാളൂർ, സന്തോഷ് കുമാർ, കെ. മണിയൻ എന്നിവർ സംസാരിച്ചു.