photo
മീൻകുളം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ചുളള കൊടിയേറ്റ് ഇടവകവികാരി ഫാ. ക്രിസ്റ്റി ചരുവിള നിർവഹിക്കുന്നു

അ‌ഞ്ചൽ: മീൻകുളം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. 12, 13 തീയതികളിൽ വൈകിട്ട് 6.30ന് കുടുംബ നവീകരണ ധ്യാനം നടക്കും. 14ന് വൈകിട്ട് 5ന് ജപമാല, സന്ധ്യാ നമസ്കാരം, വി.കുർബ്ബാന. 15ന് വൈകിട്ട് 6.30ന് ഭക്തസംഘടനകളുടെ വാർഷികം . 16ന് വൈകിട്ട് 5ന് നവ വൈദികരുടെ കാർമ്മികത്വത്തിൽ വി. കുർബ്ബാന, കുട്ടികളുടെ ആദ്യ കുർബ്ബാന സ്വീകരണം, മെഴുതിരി പ്രദക്ഷിണം, നേർച്ചവിളമ്പ്. 17ന് വൈകിട്ട് കൊടിയിറക്ക്. എല്ലാ ദിവസവും വൈകിട്ട് 5 ന് സന്ധ്യാ നമസ്കാരവും വി. കുർബ്ബാനയും ഉണ്ടായിരിക്കും. ഫാ. മാത്യു വലിയ പറമ്പിൽ, ഫാ. ജോസഫ് പൂവത്തുംതറയിൽ, ഫാ. ജോർജ്ജ് മേച്ചേരി മുകളിൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഇടവക വികാരി ഫാ. ക്രിസ്റ്റി ചരുവിള, ട്രസ്റ്റി സാം പുളിഞ്ചാമ്മൂട്ടിൽ എന്നിവർ അറിയിച്ചു.