കൊല്ലം: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഇത്തിക്കരയാറ്റിൽ തടയണ നിർമ്മിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കി. ഇതോടെ 4,000 കുടുംബങ്ങൾക്ക് വേനൽക്കാലത്തും വെള്ളം ലഭിക്കും. തടയണ നിർമ്മിച്ച ഭാഗത്ത് വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കാൻ കുട്ടവഞ്ചി സവാരി ആരംഭിക്കാനും തീരുമാനമായി.
തടയണ :
വിനോദസഞ്ചാരം :
സുരക്ഷയും ബുക്കിംഗും
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവർത്തനങ്ങൾ. ഓൺലൈൻ, ഫോൺ, പ്ലേസ്പോട്ട് ആപ്പ് വഴിയും കുട്ടവഞ്ചി യാത്ര ബുക്ക് ചെയ്യാൻ സാധിക്കും.
ചെക്ക്ഡാമിന് പുറത്തായി കുട്ടികൾക്കായി സിമ്മിംഗ്പൂളും നിർമ്മിക്കും. ഒരു കോടി രൂപയോളം വരുന്ന ടൂറിസം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യഘട്ടമായി 25 ലക്ഷം രൂപ ചെലവാക്കിയുള്ള കുട്ടവഞ്ചി സവാരി ഓണത്തിന് തുടങ്ങുംം.
അഡ്വ എം. അൻസർ
പ്രസിഡന്റ് , വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്