adalath

കൊല്ലം: പ​ട്ടി​ക ​ജാ​തി - ​വർ​ഗ ക​മ്മി​ഷൻ ജി​ല്ല​യിൽ ഇന്നും നാളെയും രാ​വി​ലെ 10.30 മു​തൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ കള​ക്ടറേ​റ്റ് കോൺ​ഫ​റൻ​സ് ഹാ​ളിൽ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും. ക​മ്മി​ഷൻ ചെ​യർ​പേ​ഴ്‌​സൺ ശേ​ഖ​രൻ മി​നി​യോ​ടൻ, അം​ഗ​ങ്ങ​ളാ​യ ടി.കെ.വാ​സു, അ​ഡ്വ. സേ​തു നാ​രാ​യ​ണൻ എ​ന്നി​വർ നേ​തൃ​ത്വം നൽ​കും. പ​ട്ടി​ക​ജാ​തി - വർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളിൽ ക​മ്മി​ഷൻ മു​മ്പാ​കെ സ​മർ​പ്പി​ച്ച​തും വി​ചാ​ര​ണ​യിൽ ഉ​ള്ള​തു​മാ​യ കേ​സു​ക​ളിൽ, പ​രാ​തി​ക്കാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​രിൽ കേ​ട്ട് പ​രാ​തി​കൾ തീർ​പ്പാ​ക്കും. ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഓ​ഫീ​സർ​മാർ, റ​വ​ന്യു, ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണം, സ​ഹ​ക​ര​ണം, പ​ട്ടി​ക​ജാ​തി /​വർ​ഗ​ വി​ക​സ​നം വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥർ പ​ങ്കെ​ടു​ക്കും.