ezhuthu

കൊ​ല്ലം: ജ​നാ​ഭി​പ്രാ​യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ക​വി​ത ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. 20 വ​രി​യിൽ ക​വി​യാ​ത്ത ക​വി​ത​കൾ 20ന് മു​മ്പ് അ​ഡ്വ.​ കു​ള​മ​ട ഉ​ണ്ണി, ജ​ന​റൽ സെ​ക്ര​ട്ട​റി, ജ​നാ​ഭി​പ്രാ​യ​വേ​ദി, മ​ല​യാ​ളി സ​ഭാ ന​ഗർ - 139 എ, തേ​വ​ള്ളി പി.​ഒ, കൊ​ല്ലം​-691009 എ​ന്ന വി​ലാ​സ​ത്തിൽ ലഭിക്കണം. സ​മ്മാ​നാർ​ഹ​മാ​യ ക​വി​ത​കൾ​ക്ക് ആ​ഗ​സ്റ്റ് 29ന് കൊ​ല്ലം റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​ ഹാ​ളിൽ ന​ട​ക്കു​ന്ന ഓ​ണം സ്​മൃ​തി സം​ഗ​മ​ത്തിൽ വ​ച്ച് സ​മ്മാ​ന​ങ്ങൾ വി​ത​ര​ണം ചെ​യ്യു​മെന്ന് വേദി ജനറൽ സെക്രട്ടറി അ​ഡ്വ.​ കു​ള​മ​ട ഉ​ണ്ണി അറിയിച്ചു. പ​ങ്കെ​ടു​ക്കു​ന്ന ക​വി​കൾ​ക്ക് അ​ന്നേ​ദി​വ​സം ഉച്ചയ്ക്ക് 1ന് ആ​രം​ഭി​ക്കു​ന്ന കാ​വ്യാർ​ച്ച​ന​യിൽ ക​വി​ത​കൾ അ​വ​ത​രി​പ്പി​ക്കാൻ അ​വ​സ​രം ലഭിക്കും.