കൊട്ടാരക്കര: 'ഘർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ജില്ലയിലെ അൻപതിനായിരത്തിലധികം വീടുകളിൽ ദേശീയ പതാക ഉയർത്തുമെന്ന് ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അറിയിച്ചു. 13 മുതൽ ജില്ലയിലെ ധീര ജവാന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മൃതി സ്ഥലങ്ങൾ വൃത്തിയാക്കി പുഷ്പാർച്ചന നടത്തും. 12, 13നും ത്രിവർണ്ണ സ്വാഭിമാന ബൈക്ക് യാത്ര' വിവിധ മണ്ഡല കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. 14ന് വിഭജന ഭീകരത സ്മൃതി ദിനാചരണ'ത്തിന്റെ ഭാഗമായി വൈകിട്ട് 4ന് കൊട്ടാരക്കര മുനിസിപ്പൽ ഗ്രൗണ്ടിൽ നിന്ന് പുലമൺ ജംഗ്ഷനിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ നടത്തും.15ന് സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ വാർഡുകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.