photo

പത്തനാപുരം: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ വിളക്കുടിക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തുക്കൾക്ക് പരിക്കേറ്റു. കുന്നിക്കോട് കാവൽപ്പുരയ്ക്ക് സമീപം കോടിയാട്ട് ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ പരേതനായ സന്തോഷ് - പ്രീത ദമ്പതികളുടെ മകൻ അഖിലാണ് (19) മരിച്ചത്.

ഞായറാഴ്ച രാത്രി 12 ഓടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ റിപ്പർ എതിർ ദിശയിൽ നിന്നെത്തിയ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ ഇലട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. മൂന്ന് പേരെയും നാട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന്റെ സഹോദരങ്ങൾ: അഖില, അനൂപ്.