പരവൂർ: ചാത്തന്നൂർ തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാതയ്ക്കെതിരെ പരവൂർ പ്രൊട്ടക്ഷൻ ഫോറവും സമരത്തിലേക്ക്. നാളെ വൈകിട്ട് 4ന് എസ്.എൻ.വി.ഗേൾസ് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഫോറം ഭാരവാഹികളായ അഡ്വ. വി.എച്ച്. സത്‌ജിത്, പി.കെ.മുരളീധരൻ എന്നിവർ അറിയിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, കെ.സേതുമാധവൻ, നെടുങ്ങോലം രഘു, ബി.ബി. ഗോപകുമാർ, കെ.പി. കുറുപ്പ്, അഡ്വ. ലത മോഹൻദാസ് തുടങ്ങിയവർ പങ്കെടുക്കും.