കൊല്ലം: പെരിനാട് സാഹിതി ക്ലിനിക്കിന്റെയും ജെ.സി.ഐ ക്വയിലോണിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹോപാദ്ധ്യായ കാവിള ജി. ദാമോദരൻ അനുസ്മരണവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പത്തനാപുരം ഗാന്ധിഭവനിൽ നടത്തി. ഡോക്ടർമാരായ. ഡി. അനിൽകുമാർ, എ.എസ്. അനൂപ്, ആരതി, രമ്യശ്രീ. എന്നിവർ നേതൃത്വം നൽകി. 18 വർഷമായി മുടങ്ങാതെ നടക്കുന്ന മെഡിക്കൽ ക്യാമ്പ് അന്തേവാസികൾക്ക് വലിയ ആശ്വാസമാണെന്ന്. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു. ജെ.സി.ഐ ക്വയിലോൺ സെക്രട്ടറി. ജെഫിൻ സംസാരിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ നന്ദി പറഞ്ഞു.