കൊട്ടിയം: കാക്കോട്ടുമൂല സ്കൂളിൽ ശ്രാവണ പൂർണിമയോടനുബന്ധിച്ച് നടന്ന സംസ്കൃത ദിനാഘോഷം പ്രഥമാദ്ധ്യാപകൻ എ. ഗ്രഡിസൺ ഉദ്ഘാടനം ചെയ്തു. സംസ്കൃതം അസംബ്ലിയിൽ പി.വി. നീരജ ചൊല്ലിക്കൊടുത്ത സംസ്കൃതം പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി . ഫാത്തിമ സംസ്കൃത വാർത്താവതരണം നടത്തി.'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം' എന്ന ചലച്ചിത്ര ഗാനം ആറാം ക്ലാസുകാരി ജെനിഫർ സംസ്കൃത ഭാഷയിൽ ആലപിച്ചത് ഏറെ കൗതുകമുണർത്തി. ആരാദ്ധ്യ സജികുമാർ അവതരിപ്പിച്ച സംസ്കൃത ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. സംസ്കൃത അദ്ധ്യാപിക ആർ. ബിന്ദു ആമുഖ പ്രഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർ എൽ. ഹസീന, സ്റ്റാഫ് സെക്രട്ടറി എസ്. ദിനേശ്, അദ്ധ്യാപകരായ എസ്. മനോജ്, എം. ജെസി, ശ്രീദേവി, അമൃതരാജ്, ജി. ഗ്രീഷ്മ, തഹസീന, ബി. ആമിന, സന്ധ്യാറാണി, എസ്. അൻസ, ടി.എസ്. ആമിന, എം.എസ്. ശാരിക, ആർ. ഇന്ദു എന്നിവർ നേതൃത്വം നൽകി.