കൊല്ലം: പതിന്നാല് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ കൊല്ലം നഗരത്തിൽ എക്സൈസിന്റെ പിടിയിലായി. കൊല്ലം എസ്.എം.പി പാലസിന് സമീപം പുതുവൽ പുരയിടത്തിൽ അനു (31), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട് ഗാന്ധി നഗറിൽ അൻസാരി (38) എന്നിവരാണ് പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടത്തിന് മുന്നിൽ വച്ചാണ് ഇരുവരും പിടിയിലായത്. കൊല്ലം റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻപെക്ടർ അനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ ടി.ആർ.ജ്യോതി, എസ്.അനീഷ് കുമാർ, സി.ഇ.ഒ സാലിം, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.