ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബഡ്‌സ് സ്കൂൾ കെട്ടിടത്തിന് ഇനിയും ഫിറ്റ്നസ് ലഭിച്ചിട്ടില്ല. മന്ത്രി എം.ബി. രാജേഷ് ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്.

സുരക്ഷാ ഭീഷണികൾ നിരവധി

ഉദ്യോഗസ്ഥൻ ഫിറ്റ്നസ് നിഷേധിച്ചു

വിഷയം വിവാദമായതിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്ഥലം സന്ദർശിച്ചിരുന്നു. കെട്ടിടത്തിന് ഫിറ്റ്നസ് നൽകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പഞ്ചായത്ത് അധികൃതർ ഉദ്ഘാടനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഫിറ്റ്നസ് ഇല്ലാതെ ക്ലാസുകൾ ആരംഭിച്ചാൽ കുട്ടികളുടെ സുരക്ഷയ്ക്ക് ആര് ഉത്തരം പറയുമെന്ന് നാട്ടുകാർ ചോദിക്കുന്നു.

മന്ത്രി വരുമോ ?

ബഡ്‌സ് സ്കൂളിന്റെ ഉദ്ഘാടനം വിവാദമായതോടെ, മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാതെ നടത്തുന്ന തിടുക്കത്തിലുള്ള ഉദ്ഘാടനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

താത്കാലികമായി മന്ത്രിയുടെ സമയം കൂടി നോക്കി ഉദ്ഘാടന ചടങ്ങ് മാത്രമാണ് നടത്തുന്നത്. നിലവിൽ ജീവനക്കരെ ആരെയും നിയമിച്ചിട്ടില്ല. അഡ്മിഷൻ ആവശ്യമുള്ള വിദ്യാർത്ഥികളുടെ പ്രാരംഭ സർവേ മാത്രമാണ് പൂർത്തീകരിച്ചത്. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ ബഡ്സ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കു.

പഞ്ചായത്ത് അധികൃതർ