ശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയിൽ കടപുഴ ജംഗ്ഷനിൽ റോഡിലേക്ക് കാടുകൾ വളർന്നിറങ്ങിയത് വലിയ അപകട ഭീഷണിയാകുന്നു. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഇത് വലിയ പ്രശ്നമായിരിക്കുകയാണ്.
കാഴ്ച മറച്ച് കാടുകൾ
അധികൃതരുടെ അനാസ്ഥ
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ ദേശീയപാതയിൽ അപകടസാദ്ധ്യത വർദ്ധിച്ചിട്ടും കാടുകൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തതിൽ വ്യാപകമായ പ്രതിഷേധമുണ്ട്. ഈ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നതും പതിവാണ്. എത്രയും വേഗം കാടുകൾ വെട്ടിമാറ്റി റോഡിലെ ഗതാഗതം സുരക്ഷിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.