photo

കൊല്ലം: മലയാളി യുവാവ് ബെഹ്റിനിൽ നിര്യാതനായി. തൃക്കരുവ പ്രാക്കുളം പുത്തേത്ത് മുക്ക് വെളിയിൽ വീട്ടിൽ എൻ.മോഹനൻ- ലാലി ദമ്പതികളുടെ മകൻ അഭിനന്ദ് മോഹനാണ് (34, ചിക്കു) മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെഹ്റിനിൽ ഗ്യാസ് വിതരണ ഏജൻസിയിലെ ജീവനക്കാരനായിരുന്നു. നാല് ദിവസമായി പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. അവിവാഹിതനാണ്. സഹോദരി: ചിന്നു.