കൊല്ലം: കുടുംബവഴക്ക് ഒത്തുതീർപ്പാക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ചാത്തന്നൂർ താഴം തെക്ക് പാണിയിൽ ജയേഷ് (39) പിടിയിൽ. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ജയേഷ് വീട്ടിൽ വഴക്കുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചാത്തന്നൂർ സ്റ്റേഷനിലെ എസ്.ഐ ഷാജിയും ഡ്രൈവർ ഷിജുവും വീട്ടിലെത്തി. പ്രശ്നം ഒത്തുതീർപ്പാക്കുന്നതിനിടെ ജയേഷ് പൊലീസുകാരെ ആക്രമിച്ചെന്നാണ് കേസ്. സാരമായി പരിക്കേറ്റെങ്കിലും ഷാജിയും ഷിജുവും ചേർന്ന് പിന്നീട് ജയേഷിനെ കീഴടക്കി. പൊലീസുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.