കൊല്ലം: വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗത്ത് കേരള റീജിയൺ ടീം 02 ന്റെ 42-ാമത് കുടുംബ സംഗമം പി.എസ്.സി മുൻ അംഗവും കെ.പി.സി.സി.സെക്രട്ടറിയും കൊല്ലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമായ അഡ്വ.കെ.ബേബിസൺ ഉദ്ഘാടനം ചെയ്തു.
ടീം കോ ഓർഡിനേറ്റർ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ കോ ഓർഡിനേറ്റർ ജവഹർലാൽ, ടീം 01 കോ ഓർഡിനേറ്റർ വിജയ രാഘവൻ തുടങ്ങിയവർ സംസാരിച്ചു. മുൻ റീജിയണൽ കോ ഓർഡിനേറ്റും സി.സി.സി അംഗവുമായ രാജു കരുണാകരൻ സ്വാഗതവും വിംഗ് കോ ഓർഡിനേറ്റർ ഗോപകുമാർ ഗോപി നന്ദിയയും പറഞ്ഞു.