rejimon
ചെമ്പഴന്തി എസ്.എൻ കോളേജിൽ ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് യോഗത്തിൽ പങ്കെടുത്തവർ സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോനൊപ്പം

കൊല്ലം: ചെമ്പഴന്തി എസ്.എൻ കോളേജിൽ ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യൂണിറ്റ് യോഗം സംസ്ഥാന കോ-ഓർഡിനേറ്റർ പി.വി. രജിമോൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ.എസ്. രാഖി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഡോ. ജെ. ലെജി സ്വാഗതം പറഞ്ഞു. എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. ശ്രിനാരായണഗുരു റിട്ട. ടീച്ചേഴ്‌സ്‌ കൗൺസിൽ ചെയർമാൻ പ്രൊഫ. വി.എസ്. ലീ സംഘടന സന്ദേശം നൽകി. ചെമ്പഴന്തി ശ്രീനാരായണ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ. മോഹൻ ശ്രീകുമാർ, എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഡോ. പി.എം. ജോഷി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ ഡോ. ജിനു. എസ്. രാജൻ നന്ദി പറഞ്ഞു.

ഭാരവാഹികൾ: ഡോ. എ.എസ്. രാഖി (പ്രസിഡന്റ്), ഡോ. എം. ഹരിപ്രിയ ആനന്ദ് (വൈസ് പ്രസിഡന്റ്), ഡോ. ജെ. ലെജി (സെക്രട്ടറി), ഡോ. എ.എസ്. വൈശാഖ് (ജോയിന്റ് സെക്രട്ടറി), ഡോ. ജിനു എസ്.രാജൻ (ട്രഷറർ), ഡോ. ബി​.ആർ. ബിജില, ഡോ. രാഖി വിശ്വംഭരൻ, രശ്മി ജയ രവീന്ദ്രൻ, ഡോ. പി​.എം. ജോഷി, ടി​. അഭിലാഷ്, സി​. ഉദയൻ, എൻ. ഋഷി, സി​. വീണ, ലിലിൻ വി.ഭാസ്കരൻ, എ.എസ്. ഐശ്വര്യ, ഡോ. എ. നിഷാദ്, ഡോ. ആർ. അഞ്ജന, ഡോ. ആർ. പ്രവീൺ, കെ. ഇന്ദു, ഡോ. കെ. ജയശ്രീ, ഡോ. എ. രശ്മി, ഡോ. എസ്. സജി (കമ്മിറ്റി അംഗം).