vyapari-

കൊല്ലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയ കൺവെൻഷൻ ജില്ലാ ട്രഷറർ ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ സമ്മാന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കൂപ്പൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം ഏരിയ പ്രസിഡന്റ് സുനിൽ പനയറ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി മർകന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പീറ്റർ എഡ്വിൻ, ഏരിയ സെക്രട്ടറി കമാൽ പിഞ്ഞാണിക്കട, ജില്ലാ കമ്മിറ്റിയംഗം സണ്ണി മൈക്കിൾ എന്നിവർ സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ശ്രീലാൽ നന്ദി​ പറഞ്ഞു.