raja-
കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ്‌ നേതൃത്വത്തിൽ നടക്കുന്ന സമര പ്രചാരണ ജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദ് നിർവഹിക്കുന്നു

കൊല്ലം: ഇടതു സർക്കാർ കശുഅണ്ടി തൊഴിലാളികളെ വഞ്ചി​ക്കുകയാണെന്ന് ഡി.സി.സി പ്രസി​ഡന്റ് പി​. രാജേന്ദ്രപ്രസാദ് ആരോപി​ച്ചു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ്‌ (ഐ.എൻ.ടി​.യു.സി) നേതൃത്വത്തിൽ തുടങ്ങിയ സമര പ്രചരണജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചൽ ഇടമുളയ്ക്കൽ കശുഅണ്ടി ഫാക്ടറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിലാളികളുടെ ഇ.എസ്.ഐ, പി.എഫ് അടക്കം പ്രതിസന്ധിയിലാണെന്നും നാമമാത്രമായ കൂലി പുതുക്കൽ നടത്തി തൊഴിലാളികളെ സംസ്ഥാന സർക്കാർ പറ്റിച്ചെന്നും സവിൻ സത്യൻ പറഞ്ഞു. അഞ്ചൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ തോയിത്തല മോഹനൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിജു ആലുവിള, ഫാക്ടറി യൂണിറ്റ് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ബുഹാരി, എസ്. സുഭാഷ്, കെ.ബി. ഷഹാൽ, പ്രതീഷ്‌ കുമാർ, മണികണ്ഠൻ, ഗോപി തുടങ്ങിയവർ സംസാരിച്ചു.