കരുനാഗപ്പള്ളി: എ.കെ.ജി കലാ-കായിക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ തഴവയിൽ എ.കെ.ജി ഗ്രന്ഥശാല ഒരുങ്ങുന്നു. 15ന് വൈകിട്ട് 3ന് കടത്തൂർ സൊസൈറ്റി മുക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ മുഖ്യാതിഥിയാകും. ഓണാഘോഷം സെപ്തംബർ 6 മുതൽ 8 വരെ നടക്കും. 6ന് രാവിലെ 8.30ന് അത്തപ്പൂക്കള മത്സരം, തുടർന്ന് കലാ-കായിക മത്സരങ്ങൾ, 3ന് കബഡി, രാത്രി 7ന് തിരുവാതിരയും കൈകൊട്ടിക്കളിയും. 7ന് രാവിലെ 9ന് ക്വിസ്. വൈകിട്ട് 3ന് ഉറിയടി മത്സരം. രാത്രി 7ന് ഗാനമേള. വാർത്താ സമ്മേളനത്തിൽ വി.വിജയകുമാർ, ആർ.അനന്ദു, റെജി.എസ് തഴവ, കെ.വിക്രമൻ, അഭിരാം, രഞ്ജി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.