കൊല്ലം : പുരോഗമന കലാസാഹിത്യ സംഘം വെളിനല്ലൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയും കരിങ്ങന്നൂർ നാഷണൽ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ.എം.കെ സാനു അനുസ്മരണം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യുവ സാഹിത്യകാരൻ എം.എസ്.ഷൈജു അനുസ്മരണ പ്രഭാഷണം നടത്തി. നാഷണൽ ലൈബ്രറി പ്രസിഡന്റ് ജി.കെ.മുരുകേഷ് അദ്ധ്യക്ഷനായി. പു.ക.സ മേഖല സെക്രട്ടറി എ.സുധീർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ ആശംസയും പറഞ്ഞു. സെക്രട്ടറി ജെ.കുഞ്ഞയ്യപ്പൻ പിള്ള അനുശോചന പ്രമേയം അവതരിപ്പിച്ച ചടങ്ങിൽ അഡ്വ.നെസിൻ ശ്രീകുമാർ നന്ദി പറഞ്ഞു. ചടങ്ങിൽ വിവിധ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക പ്രകർത്തകർ പങ്കെടുത്തു.