കരുനാഗപ്പള്ളി: കോഴിക്കോട്ട് വെച്ച് നടന്ന ക്ലാസിക് ആൻഡ് എക്യുപ്ഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമൃത വിശ്വവിദ്യാപീഠം ആറ് മെഡലുകൾ സ്വന്തമാക്കി. ഒരു സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ ആറ് മെഡലുകളാണ് അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ നേടിയത്.
74 കിലോഗ്രാം വിഭാഗത്തിൽ യു. കാശിനാഥ് (460 കിലോഗ്രാം ഉയർത്തി) സ്വർണം നേടി.
66 കിലോഗ്രാം വിഭാഗത്തിൽ കെ.വി.എസ്. ശശാങ്ക്, 93 കിലോഗ്രാം വിഭാഗത്തിൽ ഇവാൻ ബിനു ചിറയത്ത് എന്നിവർ വെള്ളിയും
83 കിലോഗ്രാം വിഭാഗത്തിൽ നന്ദകുമാർ ഗോവിന്ദ്, 93 കിലോഗ്രാം ക്ലാസിക് 83 കിലോഗ്രാം വിഭാഗങ്ങളിൽ ശശാങ്ക് സായ് എന്നിവർ വെങ്കലവും നേടി.