ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം വടക്ക് ആനമുക്കിൽ ശ്രീജാ സദനത്തിൽ മോഹനന്റെ ഉടമസ്ഥതയിലുള്ള മാടക്കട സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു. കഴിഞ്ഞ 8-ന് രാത്രിയിലാണ് സംഭവം നടന്നത്. എന്നാൽ, ഇതുവരെയും കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
തീപിടിത്തത്തിൽ കടയും അതിനകത്തുണ്ടായിരുന്ന സ്റ്റേഷനറി സാധനങ്ങളുൾപ്പെടെയുള്ളവയും പൂർണ്ണമായും കത്തിനശിച്ചു. ഹൃദ്രോഗിയായ മോഹനന് മറ്റു വരുമാന മാർഗ്ഗങ്ങളില്ലാത്തതിനാൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ശൂരനാട് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തിരുന്നു. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.