quiz

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസിന്റെ ജില്ലാതല മത്സരം 16ന് രാവിലെ 10ന് ഡി.സി.സി ഓഫീസിലെ എ.എ.റഹിം സ്മാരക ഹാളിൽ നടക്കും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മത്സരം ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷനാകും. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 57 വിദ്യാർത്ഥികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡ്, ഫലകം, ഗാന്ധിസാഹിത്യ ഗ്രന്ഥങ്ങൾ എന്നിവ സമ്മാനമായി നൽകും. ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ഗാന്ധിജിയുടെ ജീവചരിത്ര ഗ്രന്ഥങ്ങളും ഉപഹാരമായി നൽകും. ഫോൺ: 9447717668.