spot

കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ 2025- 26 അദ്ധ്യയന വർഷത്തിലെ റഗുലർ / സെൽഫ് ഫിനാൻസിംഗ് ഡിപ്ലോമ അഡ്മിഷനിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 14 ന് രാവിലെ 9 മുതൽ കൊട്ടിയം ശ്രീനാരായണ പോളി ടെക്‌നിക് കോളേജിൽ നടക്കും. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പുതിയതായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അഡ്മിഷൻ ലഭിക്കുന്നവർ ടി.സിയും അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കി അന്നുതന്നെ ഫീസടച്ച് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 9544431825, 8921283869, 8281811074 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.