കൊല്ലം: വിപണിയിലെത്തുന്ന വെളിച്ചെണ്ണയുടെ ഗുണനിലവാര പരിശോധന കർശനമാക്കണമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുകയാണ്. അതി​നൊപ്പം വിപണിയിൽ വ്യാജ വെളിച്ചെണ്ണ വ്യാപകമാകുന്നു. ഇത് തടയാൻ സംവിധാനങ്ങളുണ്ടാകണം. ഓണക്കാലത്ത് കൂടുതൽ വ്യാജൻമാരെത്താൻ സാദ്ധ്യതയുള്ളതിനാൽ വിപണിയിലെ പരിശോധന കർശനമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.ജി. ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പറമ്പിൽ ജയകുമാർ, ചാൾസ് വർഗീസ് അരികുംപുറം, അരുൺ, അനൂപ്, അനസ് എന്നിവർ സംസാരിച്ചു.