pradishe
കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനലൂർ പട്ടണത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

പുനലൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എം.പി.മാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ പ്രകടനം നടത്തി.

പോസ്റ്റ് ഓഫീസ് ജംഗ്ഷൻ നടന്ന പ്രതിഷേധയോഗം യു.ഡി.എഫ് ചെയർമാൻ നെൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ സഞ്ജു ബുഖാരി, അഡ്വ.എസ്.ഇ. സഞ്ജയ് ഖാൻ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ, മഹിളാ ബ്ലോക്ക് പ്രസിഡന്റ് കെ.കനകമ്മ, പ്രസിഡന്റുമാരായ എസ്. നാസർ, ഷമീ എസ് അസീസ്, കെ.എൻ.ബിപിൻ കുമാർ, അയ്യൂബ് വെഞ്ചേമ്പ്, ചിറ്റാലങ്കോട് മോഹനൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ്, ഡെപ്യുട്ടി ലീഡർ സാബു അലക്സ് എന്നിവർ സംസാരിച്ചു.