ചവറ: കോയമ്പത്തൂർ മേട്ടുപ്പാളയത്ത് വെച്ച് വൻ കഞ്ചാവ് വേട്ട. ചവറ സ്വദേശിയായ ആർ. മുനീർ (24) ആണ് 6.5 കിലോ കഞ്ചാവുമായി പിടിയിലായത്. മേട്ടുപ്പാളയം ബസ് സ്റ്റാൻഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിന്ന ഇയാളെ പെരിയനായക്കപാളയം പ്രൊഹിബിഷൻ എൻഫോഴ്സ്മെന്റ് വിംഗാണ് പിടികൂടിയത്.
കൊല്ലം ചവറ, മുക്കോടി തെക്കതിൽ നസീമയുടെ മകനാണ് അറസ്റ്റിലായ മുനീർ. കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.