teacher

കൊല്ലം: തലവൂർ ഗവ. യു.പി സ്കൂളിലെ പ്രീ-പ്രൈമറി അദ്ധ്യാപികയെ പിരിച്ചുവിട്ട സംഭവത്തിൽ കുറ്റക്കാരി മറ്റൊരാളാണെന്ന് കാട്ടി പിരിച്ചുവിടപ്പെട്ട അദ്ധ്യാപിക സ്മിജ സുരേഷ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകി. പ്രീ പ്രൈമറി വിഭാഗത്തിലെ താത്കാലിക അദ്ധ്യാപികയാണ് കുട്ടികളെ ഉപദ്രവിച്ചത്.

ഒരു രക്ഷിതാവ് കുട്ടിയുമായി സ്കൂളിലെത്തുകയും അടിച്ചതിന്റെ അടയാളം കാണിക്കുകയും ചെയ്തു. ഇത് മൊബൈലിൽ ഫോട്ടോയെടുത്ത് പ്രഥമാദ്ധ്യാപികയെ കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും പി.ടി.എ ഭാരവാഹികൾ മനപ്പൂർവം തന്നെ പ്രതിയാക്കി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണെന്നും കാട്ടിയാണ് സ്മിജ സുരേഷ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഡയറക്ടർക്കും ഉപജില്ലാ ഓഫീസർക്കുമടക്കം പരാതി നൽകിയത്. 8ന് ചേർന്ന പി.ടി.എ എക്സി. കമ്മിറ്റി തീരുമാനപ്രകാരം പി.ടി.എ പ്രസിഡന്റാണ് പിരിച്ചുവിടൽ ഉത്തരവ് നൽകിയിരുന്നത്. 2024 ഡിസംബർ 11 മുതൽ സ്മിജ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.