anwar
രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ നൈറ്റ്‌ മാർച്ച്‌

കൊല്ലം: രാഹുൽ ഗാന്ധി​ അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം നഗരത്തി​ൽ ഇന്നലെ രാത്രി​യി​ൽ നടത്തി​യ മാർച്ച്‌ ജില്ലാ പ്രസിഡന്റ്‌ അൻവർ സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു കൊല്ലം അസംബ്ലി പ്രസിഡന്റ്‌ കെ.കെ. ശ്രീകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക്ക് ബൈജു, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമാരായ ഫൈസൽ കുഞ്ഞുമോൻ, ജിത്തു രാധമണി, കെ.എസ്.യു അസംബ്ലി പ്രസിഡന്റ്‌ അരവിന്ദ് ചാത്തന്നൂർ, കെ.എസ്.യു ജില്ലാ ഭാരവാഹികളായ സൈയ്ദു, അജിൻ, കെ.എസ്.യു നേതാക്കളായ ടോജിൻ, അജ്മൽ അജു, സെയ്താലി പഴയാറ്റുംകുഴി, ഫവാസ്, കോൺഗ്രസ്‌ നേതാവ് ബിനോയ്‌ ഷാനൂർ എന്നിവർ സംസാരിച്ചു.