കൊല്ലം: ഭിന്നശേഷിയുടെ പേരിലുള്ള അപ്രഖ്യാപിത നിയമന നിരോധനത്തിന്റെ പേരിൽ കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ഗൂഡനീക്കം ഉപേക്ഷിക്കണമെന്ന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി ഡോ. മണി കൊല്ലം പറഞ്ഞു.
കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച എയ്ഡഡ് സ്കൂൾ മാനേജർമാരുടെ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗുലാബ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി.വി.ഉല്ലാസ് രാജ്, രക്ഷാധികാരി മഠത്തിൽ ഉണ്ണിക്കൃഷ്ണപിള്ള, വർക്കിംഗ് പ്രസിഡന്റ് എച്ച്.അബ്ദുൾ ഷെരീഫ്, ഭാരവാഹികളായ ജി.മുരളീകൃഷ്ണൻ, കെ.സിസിലി, എ.എൽ.ഹിഹാബ്, റക്സ് വെളിയം, ആർ.പദ്മ ഗിരീഷ്, മായ ശ്രീകുമാർ, കെ.എസ്.സതീഷ് കുമാർ, ടി.എം.എസ്.മണി, അഡ്വ. സുധീഷ്, രശ്മി സജി, കെ.ബി.ലക്ഷ്മി കൃഷ്ണ, സിറിൾ.സി.മാത്യു, അനിൽ തടിക്കാട്, എ.ആർ.ഹാഷിം, ജി.ഗോപകുമാർ, പി.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.