കൊല്ലം: ഓണക്കാലം കൊഴുപ്പിക്കാൻ ആശ്രാമം മൈതാനത്ത് സർക്കസ് മേളം. ജെമിനി സർക്കസ് സുവർണ ജൂബിലി വർഷത്തിൽ കൊല്ലത്തേക്ക് എത്തിയത് നൂതന വിസ്മയക്കാഴ്ചകളുമായാണ്. ആഫ്രിക്കൻ സംഗീതത്തിന്റെയും വന്യമൃഗങ്ങളുടെ ഘോര ശബ്ദങ്ങളുടെയും പശ്ചാത്തലത്തിൽ ലിംബോ ഡാൻസ് ആൻഡ് ഫയർ ഈറ്റിംഗ്, കത്തുന്ന ഇരുമ്പുകമ്പിയുടെ താഴെ സാഹസികമായി വേഗത്തിൽ നടത്തുന്ന ഫയർ ഡാൻസ്, പോൾ അക്രോബാറ്റിക്സ്, റോളർ ജഗ്സിസ് എന്നിങ്ങനെ മുപ്പതിൽപ്പരം വ്യത്യസ്ത പ്രകടനങ്ങളാണ് ഉൾപ്പെടുത്തിയിക്കുന്നത്.
ആഫ്രിക്കൻ, ജപ്പാൻ, ടാർസാനിയൻ, ഇതോപ്യൻ കലാകാരന്മാരാണ് അഭ്യാസ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പരിശീലനം ലഭിച്ച നൂറിലധികം കലാകാരന്മാരുമുണ്ട്. നിയന്ത്രങ്ങളെ തുടർന്ന് മൃഗങ്ങളെയും പക്ഷികളെയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും റോബോട്ടിക് വന്യജീവികൾ ആ കുറവ് നികത്തും. ഇടവേളകളിൽ കാണികളെ ചിരിപ്പിച്ച് ജോക്കർ സംഘമെത്തും.
പ്രദർശനം രണ്ട് മണിക്കൂർ
മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, എരിയൽ ആക്ട് ഡബിൾ സാരി ആക്ട്, ട്രാംപാളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം, ക്ളൗൺ ആക്ടുകൾ, സ്റ്റിക് ബാലൻസ് തുടങ്ങി പുതിയതും പഴയതുമായ കലാപ്രകടനങ്ങളെല്ലാം ചേർത്ത് രണ്ട് മണിക്കൂറാണ് പ്രദർശനം.
ഷോ
ഉച്ചയ്ക്ക് -1 മണി
വൈകിട്ട്-4
രാത്രി-7
ടിക്കറ്റ് നിരക്ക്
₹150
₹ 200
₹ 350
സമാപിക്കുന്നത്
സെപ്തംബർ 15ന്
വാട്ടർ പ്രൂഫ് ടെന്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 1800 സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. പുതുമയുള്ള അഭ്യാസ പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.
സുരേഷ് ബാബു
മാനേജർ