dd
ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല പന്മന ക്യാമ്പസിലെ മലയാള വിഭാഗത്തിന്റെയും ക്യാമ്പസ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൊഫ. എം.കെ.സാനു അനുസ്മരണ സമ്മേളനം ക്യാമ്പസ് ഡയറക്ടർ ഡോ.കെ.ബി.ശെൽവമണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാല പന്മന ക്യാമ്പസിലെ മലയാള വിഭാഗത്തിന്റെയും ക്യാമ്പസ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പ്രൊഫ.എം.കെ.സാനു അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ക്യാമ്പസ് ഡയറക്ടർ ഡോ.കെ.ബി.ശെൽവമണി ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകൻ ഡോ.എ.എസ്.പ്രതീഷ് അദ്ധ്യക്ഷനായി. അദ്ധ്യാപിക ഡോ.എം.സി.ബിജിമോൾ, ലൈബ്രറിയൻ ഗോപലക്ഷ്മി, വിദ്യാർത്ഥികളായ നവ്യ സുനീഷ്, കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് എം.കെ.സാനു രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.