ചാത്തന്നൂർ: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ‌് യൂണിയൻ ചാത്തന്നൂർ സബ് ട്രഷറിക്ക് സമീപം പ്രകടനവും ധർണയും നടത്തി. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം ജി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് കെ. മുരളീധരക്കുറുപ്പ്, ജില്ലാ കമ്മിറ്റി അംഗം എസ്.പി. രാജേന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി എ. സുധീന്ദ്രൻ പിള്ള, ട്രഷറർ കെ. സതീശൻ എന്നിവർ സംസാരിച്ചു.