കൊല്ലം: മത്സ്യബന്ധന പെർമിറ്റുകൾക്കുള്ള മണ്ണെണ്ണ വിതരണം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കുന്നതിനാൽ എല്ലാ മത്സ്യബന്ധന പെർമിറ്റുകളും താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പുതുക്കി വാങ്ങണമെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പുതുക്കിയ പെർമിറ്റുകൾക്ക് മാത്രമേ മണ്ണെണ്ണ ലഭിക്കൂ. മുൻണന വിഭാഗം, അന്ത്യോദയ അന്നയോജന വിഭാഗം റേഷൻ കാർഡുകളിലേക്ക് പുതുതായി പേരുൾപ്പെടുത്തുന്ന അംഗങ്ങൾ (ആധാർ മുഖേനയോ/ മുൻഗണനേതര കാാർഡുകളിൽ നിന്ന് കുറവു ചെയ്യുന്നതോ) നിർബന്ധമായും മസ്റ്ററിംഗ് ചെയ്യണം.