കൊല്ലം: കൊല്ലത്ത് സെപ്തംബർ 13ന് നടക്കുന്ന ശ്രീ വിദ്യാധിരാജ ജയന്തി ഘോഷയാത്രയിൽ കൊല്ലം- ഇരവിപുരം മേഖലയിൽ നിന്ന് പതിനായിരം കുടുംബാംഗങ്ങളെ അണിനിരത്താൻ എൻ.എസ്.എസ് കൊല്ലം- ഇരവിപുരം മേഖല നേതൃയോഗം തീരുമാനിച്ചു. താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ മണക്കാട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം- ഇരവിപുരം മേഖലയിലെ കരയോഗം ഭാരവാഹികൾ, വനിതാ സമാജം ഭാരവാഹികൾ, സ്വയം സഹായ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ജി. ജീവകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ഇൻസ്പെക്ടർ അരുൺ രാജ്, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീകുമാരി നാരായണൻ നായർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ അഡ്വ. വേണു ജെ.പിള്ള, പി.ആർ. ശശിധരൻ നായർ, തച്ചേഴത്ത് വേണുഗോപാൽ, സുരേഷ് കുമാർ, പ്രതിനിധി സഭാംഗം ഹരി നാരായണൻ, ഇലക്ടറൽ മെമ്പർ അനിൽകുമാർ എന്നിവർ സംസാരിച്ചു.