tkm-
കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി അഡീഷണൽ എസ്.പി​യും എസ്.പി.സി പദ്ധതി ജില്ലാ നോഡൽ ഓഫീസറുമായ സഖറിയ മാത്യു നിർവഹിക്കുന്നു

കൊല്ലം: കരിക്കോട് ടി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി അഡീഷണൽ എസ്.പി​യും എസ്.പി.സി പദ്ധതി ജില്ലാ നോഡൽ ഓഫീസറുമായ സഖറിയ മാത്യു നിർവഹിച്ചു. പ്രിൻസിപ്പൽ അൻവർ മുഹമ്മദ് അദ്ധ്യക്ഷനായി​. എച്ച്.എം എം.എസ്. സജി, എസ്.പി.സി അഡീഷണൽ നോഡൽ ഓഫീസർ ബി​. രാജേഷ്, പി​.ടി​.എ പ്രസിഡന്റ് എച്ച്. ഹുസൈൻ, ഷഹീർ, എസ്.പി.സി സി.പി.ഒമാരായ എച്ച്. ഫഹീം, ഫാദിയ ഇസ്മായിൽ, ഡി.ഐമാരായ ഹർഷൻ, ജീന എന്നിവർ പങ്കെടുത്തു.