shooting-

കൊല്ലം: സി.ബി.എസ്.ഇ സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 2025 കൊല്ലം ഡൽഹി പബ്ലിക് സ്കൂളിൽ ആരംഭിച്ചു. ഡി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നേവി ലെഫ്ടനന്റ് കമാൻഡർ കെ.ദിൽന ഉദ്ഘാടനം ചെയ്തു. 353 സ്കൂളുകളിൽ നിന്നായി 861 മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
അക്കാഡമിക് നേട്ടങ്ങളും സൈനിക സേവനത്തിനുമൊപ്പം കായികതാരവും സാഹസികതയുള്ള വ്യക്തിയുമാണ് ദിൽന. തുടർച്ചയായി മൂന്ന് വർഷം ദേശീയ റൈഫിൾ ഷൂട്ടിംഗ് മെഡൽ ജേതാവും 2012ൽ കേരള സംസ്ഥാന റൈഫിൾ ഷൂട്ടിംഗ് റെക്കാർ‌ഡ് ഉടമയുമാണ്. നേവി ഷൂട്ടിംഗ് ടീമിൽ അംഗമായിരുന്ന ഇവർ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയതല മത്സരങ്ങളിലും കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ ഗെയിംസിലും പങ്കെടുത്തു. കോഴിക്കോട് ജനിച്ച് വളർന്ന ദിൽനയുടെ ജീവിത യാത്രയും ചരിത്ര നേട്ടവും അനേകർക്ക് പ്രചോദനമാണ്.

ഉദ്ഘടന ചടങ്ങിൽ ഡൽഹി പബ്ലിക് സ്കൂൾ കൊല്ലം ഡയറക്ടർ ഡോ. ഹസൻ അസീസ് ദിൽയെ ഉപഹാരം നൽകി ആദരി

ച്ചു. പ്രിൻസിപ്പൽ എസ്.എൽ.സഞ്ജീവ് കുമാർ, ഹെഡ്മിസ്ട്രസ് സിനി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.