കൊല്ലം: കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് / എൽ.ഡി ടൈപ്പിസ്റ്റ്, പരവൂർ കുടുംബ കോടതിയിൽ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. സിവിൽ / ക്രിമിനൽ കോടതികളിൽ നിന്ന് വിരമിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റ് വകുപ്പുകളിൽ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 62 വയസ്. അപേക്ഷകൾ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം എന്ന വിലാസത്തിൽ 25 നകം ലഭ്യമാക്കണം.