കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം യൂണിയൻ സെപ്തംബർ 17ന് സംഘടിപ്പിക്കുന്ന വിശ്വകർമ്മദിനാചരത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കൊല്ലം യൂണിയൻ സംഘടിപ്പിച്ച രൂപീകരണ യോഗം കൗൺസിൽ അംഗം അയത്തിൽ ശിവാനന്ദൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജെ. ശിവപ്രസാദ് അദ്ധ്യക്ഷനായി. വിശ്വകർമ്മദിന ശോഭായാത്രയിൽ അൻപതിൽ പരം ശാഖകൾ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി മനോജ് മണ്ണാശ്ശേരി, ടി. ഉണ്ണിക്കൃഷ്ണൻ, വിജയൻ ജി.ഇഞ്ചവിള, കെ.കെ. ബാബു, കല്ലട പങ്കജാക്ഷൻ, സുജാത നടരാജൻ, ബി.എസ്. രജിത എന്നിവർ സംസാരിച്ചു .