കൊല്ലം: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഏറ്റെടുത്തിരിക്കുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ തൊഴിലാളികൾ രാഹുൽഗാന്ധിക്ക് ഒപ്പമാണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി ജില്ലാ നേതൃസമ്മേളനം കൊല്ലം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
20ന് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാർച്ചിൽ ജില്ലയിൽ നിന്നും 3000 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹികളായ ആന്റണി ആൽബർട്ട്, അനിയൻ മാത്യു, എച്ച്.അബ്ദുൽ റഹുമാൻ, വടക്കേവിള ശശി, കൃഷ്ണവേണി.ജി.ശർമ്മ, കാർത്തിക് ശശി, ബി.ശങ്കരനാരായണപിള്ള, എസ്.നാസറുദ്ദീൻ, അൻസർ അസീസ്, ഏരൂർ സുബാഷ്, കുളത്തൂപ്പുഴ സലീം, ടി.ആർ.ഗോപകുമാർ, ഒ.ബി.രാജേഷ്, ശൂരനാട് ശ്രീകുമാർ, കെ.ജി.തുളസീധരൻ, ബിനി അനിൽ, ആർ.ദേവരാജൻ, ജയശ്രീ രമണൻ, വീരേന്ദ്രകുമാർ, പനയം സജീവ്, എം.നൗഷാദ്, ജോസ് വിമൽരാജ്, പരവൂർ ഹാഷീം, സാബു എബ്രഹാം, എ. എം. റാഫി, ബാബുകുട്ടൻപിള്ള, പുന്നല ഉല്ലാസ് കുമാർ, തടത്തിൽ സലീം, വി.ഫിലിപ്പ്, ഷഹനാസ് എന്നിവർ സംസാരിച്ചു.