കൊല്ലം: വോട്ട് കൊള്ളക്കെതിരെ പോരാടുന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 8ന് ചിന്നക്കടയിൽ ഫ്രീഡം ലൈറ്റ് നൈറ്റ് മാർച്ച് നടത്തും. എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു. പ്രകടനം താലൂക്ക് കച്ചേരി ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.